ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള എം.പിയും ഡി.എം.കെ നേതാവുമായ എ രാജയുടെ ഭാര്യ എം.എ പരമേശ്വരി അന്തരിച്ചു. അർബുദ ബാധിതയായ പരമേശ്വരി ആറുമാസമായി ചെന്നൈയിൽ ചികിത്സയിലായിരുന്നു. പരമേശ്വരിയുടെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ എ.രാജയുടെ കൂടെ പരമേശ്വരി ഉറച്ചുനിന്നുവെന്ന് സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ശനിയാഴ്ന വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന പരമേശ്വരി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശനിയാഴ്ച പകൽ ആശുപത്രിയിൽ രാജയുടെ കുടുംബത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചിരുന്നു.
എൻ.സി.പി നേതാവ് സുപ്രിയ സുലെ പരമേശ്വരിയോടൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്താണ് അനുശോചനം അറിയിച്ചത്. നീലഗിരിയിൽ നിന്നുള്ള എം.പിയായ എ രാജ നേരത്തെ കേന്ദ്രത്തിലെ യു.പി.എ സർക്കാറിൽ മന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.