ഗാന്ധിനഗർ: ഗുജറാത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരി മരിച്ചു. മന്നത് റാത്തോടാണ് മരിച്ചത്. ജുനാഗഡ് ജില്ലയിലെ സോനാർദിയിൽ ശനിയാഴ്ചയാണ് സംഭവം.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം പുഴയരികിൽ വസ്ത്രം അലക്കാൻ പോകുന്നതിനിടെയാണ് കുട്ടിയെ പുലി പിടിച്ചതെന്ന് ഫോറസ്ററ് ഉദ്യോഗസ്ഥനായ എൽ.എച്. സുജേത്ര പറഞ്ഞു.
പ്രദേശവാസികൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് പുലി കുട്ടിയെ ഉപേക്ഷിച്ചു ഓടിപ്പോയത്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുള്ളിപ്പുലിയെ പിടികൂടാൻ പ്രദേശത്ത് അഞ്ചോളം കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സുജേത്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.