പ്രതീകാത്മക ചിത്രം

ഉത്തർ പ്രദേശിൽ ബലാത്സംഗ ശ്രമത്തിനിടെ ഏഴുവയസ്സുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തി

ബുദൂൻ (ഉത്തർപ്രദേശ്): ഉത്തർ ​പ്രദേശിലെ ബിദൂനിൽ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗ ശ്രമത്തിനിടെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

വെള്ളിയാഴ്ച വൈകീട്ട് പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയ സമയത്താണ് സംഭവം. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബം പരാതി നൽകിയതിനെത്തുടർന്ന് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസ് സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ശനിയാഴ്ച പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ജാനെ ആലം (22) തിരിച്ചറിഞ്ഞതായി സീനിയർ പോലീസ് സൂപ്രണ്ട് ബ്രിജേഷ് സിങ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ നാലിന് ബീൻപൂർ റോഡിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതി ​​അറസ്റ്റിലായത്. പോലീസ് സംഘത്തിന് നേരെ ഇയാൾ വെടിയുതിർത്തതിനെ തുടർന്ന് കോൺസ്റ്റബിൾ മനോജിന് പരിക്കേറ്റു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ ബഹളം വെച്ചപ്പോൾ തല ചുമരിൽ ഇടിച്ചെന്നും ജാനെ ആലം വെളിപ്പെടുത്തി.

തുടർന്ന് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീടിന്റെ പിന്നിലെ ഭിത്തി ചാടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് അനധികൃത നാടൻ പിസ്റ്റളും വെടിക്കോപ്പും കണ്ടെടുത്തു.

Tags:    
News Summary - A seven-year-old girl was hacked to death during an attempted rape in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.