ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ ആന്ധ്ര സ്വദേശിയായ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ബി.ടെക്കിന് പഠിക്കുന്ന പുഷ്പക് ശ്രീ സായിയെയാണ് (23) ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്ലാസിൽ കാണാഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം സുഹൃത്തുക്കൾ ഹോസ്റ്റൽമുറിയിൽ തിരക്കിച്ചെന്നപ്പോഴാണ് പുഷ്പകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി.
കോട്ടൂർപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരിയിൽ മഹാരാഷ്ട്ര സ്വദേശിയായ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് (എം.എസ്) വിദ്യാർഥി സ്റ്റീവൻ സണ്ണി (24) ആത്മഹത്യ ചെയ്തിരുന്നു. ഐ.ഐ.ടിയിൽ ആറു വർഷത്തിനിടെ 13 വിദ്യാർഥികളാണ് ജീവനൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.