മുംബൈ: ഒരു അധ്യാപകനും ഒരു വിദ്യാർഥിയും മാത്രമുള്ള മഹാരാഷ്ട്രയിലെ ഗണേഷ്പൂരിലെ സ്കൂളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഗ്രാമത്തിലെ സില പരിഷത്ത് പ്രൈമറി സ്കൂളിൽ കഴിഞ്ഞ രണ്ട് വർഷമായി ഇതാണ് അവസ്ഥ.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നിന്ന് 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗണേഷ്പൂരിലെ ജനസംഖ്യ കേവലം 150 മാത്രമാണെന്ന് സ്കൂളിലെ അധ്യാപകനായ കിഷോർ മങ്കർ പറയുന്നു. 'ഒരു വിദ്യാർഥിയെ മാത്രം പഠിപ്പിക്കാന്‍ രണ്ട് വർഷമായി എല്ലാ ദിവസവും ബൈക്കിൽ ഞാൻ ഇവിടെ എത്തുന്നു.
കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളിൽ ഒരു അധ്യാപകൻ മാത്രമേയുള്ളൂ. രാവിലെ 10.30 മുതൽ ഉച്ചക്ക് 12 വരെ ഞാൻ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു. ദേശീയ ഗാനം ആലപിക്കുന്നതടക്കമുള്ള എല്ലാം പാലിക്കുന്നുമുണ്ട്. ഉച്ച ഭക്ഷണം ഉൾപ്പെടെ സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർഥിക്ക് ലഭിക്കുന്നുണ്ട്'- മങ്കർ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.