പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

ഡെറാഡൂൺ: കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം റോഡരികിൽ നിന്നും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പതഞ്ജലി ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള ബഹദ്രാബാദ് പ്രദേശത്തെ ഹൈവേയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ പ്രാദേശിക ബി.ജെ.പി നേതാവും കൂട്ടാളിയും ചേർന്ന് ലൈം​ഗികപീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി കുട്ടിയുടെ അമ്മ രം​ഗത്തെത്തിയിട്ടുണ്ട്.

കാണാതാകുന്നതിന് മുൻപ് കുട്ടിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രാദേശിക ബി.ജെ.പി നേതാവ് ആദിത്യരാജാണ് കാളെടുത്തത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. രാവിലെയായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ ഇവർ ആദിത്യരാജിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് ഹൈവേയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആദിത്യരാജിനെതിരെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദിത്യകരാജിനും സഹായിക്കും എതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - A thirteen-year-old girl was killed; Mother said BJP leader and aide tortured her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.