നാലുവയസുകാരിയുമായി മാതാവ് ട്രെയിനിന് മുന്നിൽ ചാടി; ഇരുവരും മരിച്ചു

ലഖ്നോ: ട്രെയിനിന് മുന്നിൽ ചാടിയ യുവതിയും ഒപ്പമുണ്ടായിരുന്ന മകളും മരിച്ചു. സഹസ്പൂരിലെ മേവ നവാഡ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സബ ഇഖ്ബാൽ (30), നാല് വയസ്സുള്ള മകൾ ആരിഫ എന്നിവരാണ് മരിച്ചത്.

ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ സബ രണ്ട് വർഷം മുമ്പ് വീണ്ടും വിവാഹം കഴിച്ചിരുന്നു. ആദ്യ ഭർത്താവിന്റെ കുട്ടിയാണ് ആരിഫയെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തിലുണ്ടായ തർക്കമാവാം ഇങ്ങനെയൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Tags:    
News Summary - A woman jumped in front of a train with her four-year-old daughter; Both died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.