മൊബൈൽ സിം കാർഡിന്​  ആധാർ നിർബന്ധ​മല്ലെന്ന്​ കേന്ദ്രം 

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ സിം ​കാ​ർ​ഡ്​ ല​ഭി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. സിം ​കാ​ർ​ഡ്​ ന​ൽ​കാ​ൻ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വോ​ട്ട​ർ ​െഎ.​ഡി, പാ​സ്​​പോ​ർ​ട്ട്​ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​നെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ൻ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. ആ​ധാ​ർ കേ​സി​ൽ കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി വ​രു​ന്ന​തു​വ​രെ സിം ​കാ​ർ​ഡി​ന്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം. അ​തേ​സ​മ​യം, കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​​ത്തോ​ട്​ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Aadhaar no longer mandatory to get new SIM,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.