നീറ്റിന്​ ആധാർ നിർബന്ധമാക്കേണ്ട; സി.ബി.എസ്​.ഇയോട്​ സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ്​ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക്​ ആധാർ കാർഡ്​ നിർബന്ധമാക്കരുതെന്ന്​​ സുപ്രീം കോടതി. നേരത്തെ നീറ്റ്​ പരീക്ഷ എഴ​ുതാൻ ആധാർ നമ്പർ നിർബന്ധമാക്കി സി.ബി.എസ്​.ഇ ഉത്തരവിട്ടിരുന്നു. നീറ്റടക്കമുള്ള മറ്റ്​ ദേശീയ മത്സര പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കരുതെന്ന്​ സുപ്രീം കോടതി ഉത്തരവിട്ടു. 

ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്തിലുള്ള അഞ്ചംഗ ബെഞ്ച്​ ആധാർ നിർബന്ധമല്ലാതാക്കിയ വിവരം വെബ്​സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും സി.ബി.എസ്​.ഇയോ​ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

യുണീക്​ ​​െഎഡിൻറിഫിക്കേഷൻ അതോറിറ്റി ഒാഫ്​ ഇന്ത്യ (യു​.​െഎ.ഡി.എ.​െഎ) യും സംഭവം നിഷേധിച്ച്​ രംഗത്ത്​ വന്നു. നീറ്റ്​ പരീക്ഷയെഴുതാൻ ആധാർ നിർബന്ധമാക്കണമെന്ന്​ സി.ബി.എസ്​.ഇയോട്​ ആവശ്യപ്പെട്ടിരുന്നില്ലെന്ന്​ യു​.​െഎ.ഡി.എ.​െഎ വ്യക്​തമാക്കി.

ജമ്മു കശ്​മീർ, മേഘാലയ, ആസം തുടങ്ങിയ സംസ്​ഥാനങ്ങളിലെ വിദ്യാർഥികളിൽ നിന്നും പാസ്​പോർട്ട്​, വോട്ടർ ​െഎഡി, റേഷൻകാർഡ്​ എന്നിവ ​െഎഡിൻറിറ്റിയായി സി.ബി.എസ്​.ഇക്ക്​ സ്വീകരിക്കാമെന്ന്​ യു​.​െഎ.ഡി.എ.​െഎയുടെ നിർദേശമുണ്ടായതായി അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു.

Tags:    
News Summary - Aadhaar not mandatory for enrolment in NEET, Supreme Court tells CBSE - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.