ആധാർ: സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു -ജെയ്റ്റ്ലി

ന്യൂഡൽഹി: ആധാർ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വിധി ചരിത്രപരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യു.ഐ.ഡി.എ.ഐ മുൻ ചെയർമാനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേകനി, ഇപ്പോഴത്തെ മേധാവി മുകുൾ പാണ്ഡെ എന്നിവരെ അഭിനന്ദിക്കുന്നു. ഇവരുടെ കഠിനാധ്വാനമാണ് ആധാറിനെ മികച്ച സംവിധാനമാക്കിയതെന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.

കോൺഗ്രസാണ് ആധാറെന്ന ആശയം കൊണ്ടുവന്നത്. പക്ഷേ അവർക്ക് അതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.യു.ഐ.ഡി.എ.ഐ നമ്പർ എന്ന ആശയം ജുഡിഷ്യറിയുടെ പരിശോധനക്ക് ശേഷം കൂടുതൽ സ്വീകാര്യമാവുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Tags:    
News Summary - Aadhaar Verdict Arun Jaitley-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.