ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ. ആധാർ ഉടമസ്ഥരുടെ വിവരങ്ങൾ ചോരുന്നുവെന്ന് ഇൻറർനെറ്റ് സുരക്ഷ വിദഗ്ധനെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് ടെക്നോളജി വെബ്സൈറ്റ് ഇസഡ് ഡി നെറ്റ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെയാണ് ഏജൻസിയുടെ വിശദീകരണം.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സുരക്ഷവീഴ്ച കാരണം ആധാർ വിവരങ്ങൾ ആർക്കും എളുപ്പം ലഭിക്കുമെന്നായിരുന്നു ഇസഡ് ഡി നെറ്റ് പുറത്തുവിട്ട വാർത്ത. സേവനങ്ങൾക്ക് രേഖയായി ആധാർ നിർബന്ധമാക്കിയ കമ്പനിയിൽനിന്നാണ് വിവരം എളുപ്പത്തിൽ ചോരുന്നതെന്നു പറയുന്നു. സാേങ്കതികമായി സാമാന്യ പരിജ്ഞാനമുള്ള ആർക്കും ആധാർ ഉടമയുടെ പൂർണ വിവരങ്ങൾ ഇൗ വെബ്സൈറ്റിൽനിന്ന് അനായാസം ഡൗൺലോഡ് ചെയ്യാം.
എന്നാൽ, ഡാറ്റ ബേസിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും മൂന്നാമതൊരാൾക്ക് ആധാർ ഉപഭോക്താവിെൻറ നമ്പർ ലഭിച്ചാലും അത് ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നുമാണ് ഏജൻസി നിലപാട്. നേരത്തേ സുപ്രീംകോടതിക്ക് മുമ്പാകെ യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷൺ നടത്തിയ പവർ പോയൻറ് അവതരണത്തിൽ ആധാർ വിവരങ്ങൾ ചോർത്തൽ മനുഷ്യായുസ്സിന് അസാധ്യമായ കാര്യമാണെന്നായിരുന്നു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.