ന്യൂഡൽഹി: ആധാർ വിവരം സർക്കാറിൽനിന്ന് ചോർന്നിട്ടിെല്ലന്ന് ഇലക്ട്രോണിക്സ് ആൻഡ് സയൻസ്, നിയമകാര്യ സഹമന്ത്രി പി.പി. ചൗധരി ലോക്സഭയിൽ പറഞ്ഞു. ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എം.ബി. രാജേഷിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ആധാർ വിവരങ്ങൾ ചോരുന്നത് ഗുരുതര വിഷയമാണെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ക്രിക്കറ്റ്താരം എം.എസ്. ധോണിയുടെ ആധാർ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. സർക്കാറിനെ വിശ്വസിച്ച് ആധാറിനായി നൽകിയ വ്യക്തിഗത വിവരങ്ങളൊന്നും സുരക്ഷിതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിവരങ്ങൾ ചോർന്ന് ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാജേഷ് ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിെൻറ െഎ.ടി സംവിധാനത്തിൽനിന്ന് ആധാർ വിവരങ്ങൾ പുറത്തുപോവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവരങ്ങൾ ശേഖരിക്കാൻ ധോണിയുടെ വീട്ടിൽ പോയ ഏജൻസിയുടെ ഉദ്യോഗസ്ഥനാണ് അതിെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലിട്ടത്. അത് അവിടെനിന്ന് ചോർന്നുവെങ്കിൽ സർക്കാറിന് പങ്കില്ല. സർക്കാറിെൻറ പക്കൽനിന്ന് ഒരാളുടെപോലും ആധാർ വിവരങ്ങൾ ചോരിെല്ലന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.