ന്യൂഡൽഹി: ആധാർ കാർഡ് ഉപയോഗിക്കുേമ്പാൾ കൂടുതൽ സുരക്ഷയേകാൻ യൂനിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എ.എ) ഒരുങ്ങുന്നു. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പണമിടപാട് നടത്തുേമ്പാഴും മറ്റും സുരക്ഷ വർധിപ്പിക്കാനാണ് ഇൗ നീക്കമെന്ന് യു.െഎ.ഡി.എ.എ തലവൻ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു. ഇനി ബയോമെട്രിക് ഉപകരണങ്ങളിലും ‘പൂട്ട്’ അഥവ എൻക്രിപ്ഷൻ കീ വരും. ഇതിനായി ഇത്തരം ഉപകരണങ്ങളിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽവരും.
ഡൽഹിയിൽ ആധാർ ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് ചില ബാങ്കുകൾ വഴി സാമ്പത്തിക തട്ടിപ്പ് നടന്നതായി തെളിഞ്ഞതോടെയാണ് േകന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽകാൻ തീരുമാനിച്ചത്. ഒന്നരവർഷമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. 112 കോടി ആധാർ കാർഡുകളാണ് നിലവിലുള്ളത്. 500 കോടി തവണ ആധാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുകഴിഞ്ഞു. ഒാൺലൈൻ കെ.വൈ.സിക്കായി നൂറു കോടി തവണയും ആധാർ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. ദിവസേന രണ്ടുകോടി പേർക്ക് വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡ് ഉപകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.