ന്യൂഡൽഹി: സർക്കാറിെൻറ സാമൂഹിക സുരക്ഷ പദ്ധതികളുെട ആനുകൂല്യം ലഭിക്കാൻ ജൂൺ 30നു ശേഷം ആധാർ നിർബന്ധമാണെന്നും ഇതിൽ ഇളവ് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിെയ അറിയിച്ചു. റേഷൻ വിഹിതം അനർഹരുടെ കൈകളിലെത്തുന്നത് ഉൾപ്പെടെ തടയാനാണ് ഇതു നടപ്പാക്കുന്നതെന്നും അറ്റോണി ജനറൽ മുകുൾ രോഹതഗി വ്യക്തമാക്കി. സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് തീയതി നീട്ടി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്. ഹരജികൾ വാദം കേൾക്കാൻ ജൂൺ 27ലേക്ക് മാറ്റി. മൂന്നാഴ്ചക്കകം മറുപടി നൽകാൻ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകറും നവീൻ സിൻഹയും ഉൾപ്പെടുന്ന ബെഞ്ച് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.