ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ആം ആദ്മി പാർട്ടി സുപ്രീം കോടതിയിലേക്ക്. കമീഷെൻറ തീരുമാനത്തിൽ ഇടപെടാൻ ഹൈകോടതി വിസമ്മതിച്ചതോടെ രാഷ്ട്രപതിയുടെ ഒൗപചാരിക നടപടി മാത്രമാണ് അവശേഷിക്കുന്നത്.
അതിനിടെയാണ്, അടുത്ത ആഴ്ച സുപ്രീംകോടതിയിൽ ഹരജി ഫയൽചെയ്യാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. സുപ്രീംകോടതി കനിയാത്തപക്ഷം ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. അധികാരത്തിലേറിയതിെൻറ മൂന്നാം വാർഷികം ഫെബ്രുവരിയിൽ ആഘോഷിക്കാനിരിക്കെയാണ് പാർട്ടിയും സർക്കാറും വൻ രാഷ്ട്രീയ പ്രതിസന്ധിയിലായത്.
അതിനിടെ, ആപ്പും കോൺഗ്രസും ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പിന് അണിയറയിൽ ഒരുക്കം തുടങ്ങി. ഡൽഹിയുടെ ചുമതലയുള്ള എ.െഎ.സി.സി സെക്രട്ടറി പി.സി. ചാക്കോയുടെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കെൻറയും നേതൃത്വത്തിൽ കോൺഗ്രസ് രാഷ്ട്രീയ സ്ഥിതിഗതി അവേലാകനം ചെയ്തു. ഏതു സമയത്തും തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറെന്ന് ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയും പ്രഖ്യാപിച്ചതോടെ ആപ്പിന് മുന്നിൽ വൻ വെല്ലുവിളിയാണ് ഉയരുന്നത്.
യു.പി.എ സർക്കാറിെൻറ അവസാനകാലത്ത് രാഷ്ട്രീയ മൂല്യച്യുതിക്കും അഴിമതിക്കും എതിരായി ഉയർന്നുവന്ന സിവിൽ സമൂഹ സമരങ്ങളുടെ ചുമലിൽ ചവിട്ടിയാണ് ആപ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയത്. നിരവധി ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഉപതെരഞ്ഞെടുപ്പ് വിജയം രാഷ്ട്രീയ പോരാട്ടത്തെക്കാൾ ധാർമികത തെളിയിക്കാനുള്ള അവസരം കൂടിയാണ്.
അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ അേമ്പ പരാജയപ്പെടുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേ ഫലമെന്ന വിമത നേതാവ് കപിൽ മിശ്രയുടെ പ്രസ്താവന അണികളിൽ ആശയക്കുഴപ്പം വിതച്ചിട്ടുണ്ട്.
‘ആപ്’ സർക്കാറിെൻറ കാറും കോളും നിറഞ്ഞ സഞ്ചാരഗതി ഇങ്ങനെ:
•ഏപ്രിൽ 2015 : സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ യാദവിനെയും ഒപ്പം ആനന്ദ് കുമാറിനെയും അജിത് ഝായെയും പുറത്താക്കി.
(അന്ന് എം.എൽ.എമാർ ഒപ്പം പോകാതിരിക്കാനാണ് 21എം.എൽ.എമാർക്ക് ഇരട്ടപ്പദവി നൽകിയതെന്നാണ് ആരോപണം)
• മാർച്ച് 2017: ബാവന എം.എൽ.എ വേദ് പ്രകാശ് ബി.ജെ.പിയിൽ ചേർന്നു.
• ഏപ്രിൽ 2017: അഴിമതിക്കാരെ കെജ്രിവാൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മുതിർന്ന നേതാവ് കുമാർ വിശ്വാസ് വിഡിയോ പുറത്തുവിട്ടു.
വിശ്വാസ് ബി.ജെ.പി ഏജൻറ് എന്ന് അമാനത്തുള്ള ഖാൻ എം.എൽ.എയുടെ ആരോപണം. ഖാനെ സസ്പെൻഡ് ചെയ്തുവെങ്കിലും പിന്നീട് തിരിച്ചെടുത്തു.
•മേയ് 2017: കപിൽ മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. മിശ്ര അഴിമതി വിരുദ്ധ ഏജൻസി മുമ്പാകെ കെജ്രിവാളിനെതിരെ പരാതി നൽകി.
•ഡിസംബർ 2017: രാജ്യസഭ സീറ്റ് നിഷേധിച്ചതോടെ കുമാർ വിശ്വാസ് കെജ്രിവാളിനെതിരെ പ്രചാരണം ആരംഭിച്ചു.
•ജനുവരി 2018: വ്യവസായി സുശീൽ ഗുപ്തയെ രാജ്യസഭയിലേക്ക് അയച്ചതിൽ പാർട്ടിക്കെതിരെ വിമർശനം.
ഇതിനെല്ലാം പുറെമ, കെജ്രിവാൾ കേന്ദ്രമന്ത്രി അരുൺ െജയ്റ്റ്ലിയുടെ അപകീർത്തിക്കേസ് നേരിടുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.