ന്യൂഡൽഹി: രാമരാജ്യമെന്ന പാർട്ടിയുടെ സങ്കൽപം പ്രചരിപ്പിക്കുന്നതിന് ‘ആപ് കാ രാംരാജ്യ’ എന്ന പേരിൽ ആം ആദ്മി പാർട്ടി വെബ്സൈറ്റ് ആരംഭിച്ചു. ദേശീയതലസ്ഥാനത്ത് ശ്രീരാമന്റെ ആശയങ്ങൾ നടപ്പാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശ്രമിച്ചതെന്ന് പാർട്ടി പറഞ്ഞു. രാമനവമി ആഘോഷത്തോടനുബന്ധിച്ചാണ് വെബ്സൈറ്റ് തുടങ്ങിയത്.
കൊൽക്കത്ത: ജനകീയ മാനിഫെസ്റ്റോ ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസ്. പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്ന പ്രകടന പത്രികയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം പത്ത് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.
ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ റേഷൻ നൽകുമെന്നും പത്രികയിലുണ്ട്. കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണിയിലെ പ്രബല കക്ഷികൾ പ്രഖ്യാപിച്ചതുപോലെ, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധന വില പിടിച്ചുനിർത്തുമെന്നാണ് മറ്റൊരു വാഗ്ദാനം. സാധാരണക്കാർക്ക് പ്രാപ്യമാകുംവിധം എണ്ണവില നിയന്ത്രിക്കും. നൂറ് തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും; മിനിമം വേതനം വർധിപ്പിക്കും.
ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രകടന പത്രകിയിൽ വിശ്വാസമില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. 2014ലും സ്വാമിനാഥൻ കമ്മിറ്റി നിർദേശമനുസരിച്ചുള്ള താങ്ങുവില കാർഷിക ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് അവർ പ്രഖ്യാപിച്ചതാണ്. പത്ത് വർഷമായിട്ടും ഒന്നും സംഭവിച്ചില്ല -അദ്ദേഹം പറഞ്ഞു.
‘അതിസമ്പന്നർക്കും കുത്തക മുതലാളിമാരുടെയും താൽപര്യങ്ങൾക്കനുസരിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. അവർ ജനങ്ങളെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയാണ്. 70 ശതമാനം സ്വത്തുവകകളും സമ്പന്നർക്ക് തീറെഴുതിയ മോദി സർക്കാറിന്റെ അടുത്ത ലക്ഷ്യം കർഷകഭൂമി പിടിച്ചെടുക്കലാണ്’ -രാകേഷ് ടികായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.