ചണ്ഡിഗഢ്/ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. കഴിഞ്ഞദിവസം ബി.ജെ.പി വിട്ട് ആപ്പിൽ ചേർന്ന മുൻമന്ത്രി ഛത്തർപാൽ സിങ് ഉൾപ്പെടെ ഒമ്പത് സ്ഥാനാർഥികളെയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള സഖ്യസാധ്യത അടഞ്ഞതോടെ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ആപ്, തിങ്കളാഴ്ച 20 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു.
ബർവാലയിൽനിന്നാണ് ഛത്തർപാൽ സിങ് മത്സരിക്കുക. റീത്ത ബമാനിയ (സധൗര), കിഷൻ ബജാജ് (താനേസർ), ഹവ സിങ് (ഇന്ദ്രി) തുടങ്ങിയവരാണ് മറ്റു സ്ഥാനാർഥികൾ. ബി.ജെ.പി 21 സ്ഥാനാർഥികളുടെ രണ്ടാംപട്ടികയും പുറത്തിറക്കി. മനീഷ് ഗ്രോവർ (റോഹ്തക്), സഞ്ജയ് സിങ് (നുഹ്), ഐസാസ് ഖാൻ (പുനഹാന) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖർ.
നാമനിർദേശ പത്രിക സമർപ്പണം ഈ മാസം 12ന് അവസാനിക്കും. 90 അംഗ ഹരിയാന നിയമസഭയിൽ ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.