എ.എ.പി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുമുണ്ട്. വ്യക്തമായ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തിലെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കെജ്രിവാൾ അവകാശപ്പെടുന്നു.

ഐ.ബി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്നും കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയാണ് റിപ്പോർട്ടിനെ കൂടുതൽ ഭയപ്പെടുന്നത്. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. കോൺഗ്രസ് ശക്തിപ്പെട്ടാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

എ.എ.പിയിൽ നിന്ന് പരമാവധി വോട്ടുകൾ നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇത് ബി.ജെ.പിയെ സഹായിക്കാനാണ്. ഗുജറാത്തിലെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാൻ താൻ ആവശ്യപ്പെടുകയാണെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്ത് സന്ദർശനത്തിനിടെയാണ് കെജ്രിവാളിന്റെ പരാമർശം.

Tags:    
News Summary - AAP set to form government in Gujarat, claims Arvind Kejriwal, cites 'report'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.