ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാറിന് -സുപ്രീംകോടതി

ന്യൂഡൽഹി:  ‘‘ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ ന്യാ​യ​യു​ക്​​ത​വും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​ക​ണം. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​യോ​ജി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്കു​ള്ള അ​ധി​കാ​ര​ത്തി​​െൻറ പേ​രി​ൽ, മ​ന്ത്രി​സ​ഭ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​ത്തെ ത​ട​യു​ന്ന​ത്​ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തി​ന്​ നി​ര​ക്കു​ന്ന​ത​ല്ല’’ -ഡ​ൽ​ഹി​യി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന ഉ​ത്ത​ര​വി​ൽ സു​പ്രീം​കോ​ട​തി ഒാ​ർ​മി​പ്പി​ച്ചു.

ജ​നാ​ധി​പ​ത്യ വി​കാ​രം വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഭ​ര​ണ​ഘ​ട​ന​യെ വ്യാ​ഖ്യാ​നി​ക്കേ​ണ്ട​ത്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പൊ​തു​സ​മൂ​ഹ​മാ​ണ്​ പ​ര​മ​പ്ര​ധാ​നം. ജ​ന​താ​ൽ​പ​ര്യ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ഏ​താ​നും പേ​രു​ടെ കൈ​ക​ളി​ൽ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​ണ്. 

ഫെ​ഡ​റ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും അ​ർ​ഥ​പൂ​ർ​ണ​മാ​യി നീ​ങ്ങ​ണ​മെ​ന്നാ​ണ്​ ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന​ത്. കേ​ന്ദ്ര​വും സം​സ്​​ഥാ​ന​വും അ​ത്ത​ര​ത്തി​ലൊ​രു ഫെ​ഡ​റ​ൽ ഘ​ട​ന​യാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്. സൗ​ഹാ​ർ​ദ​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും പ​ര​സ്​​പ​രാ​ശ്രി​ത​ത്വ​വും വേ​ണം. കേ​ന്ദ്രം എ​ല്ലാ അ​ധി​കാ​ര​വും കൈ​യ​ട​ക്ക​രു​ത്​; കേ​ന്ദ്ര​ത്തി​​െൻറ അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​തെ സ്വാ​ത​ന്ത്ര്യം അ​നു​ഭ​വി​ക്കാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ക​ഴി​യ​ണം. അ​താ​ണ്​ സ​ന്തു​ലി​ത​മാ​യ ഫെ​ഡ​റ​ൽ ഘ​ട​ന. 

ഡ​ൽ​ഹി​ക്ക്​ പ്ര​ത്യേ​ക പ​ദ​വി​യാ​ണു​ള്ള​ത്. സം​സ്​​ഥാ​ന ഗ​വ​ർ​ണ​റു​ടെ പ​ദ​വി​യ​ല്ല ഡ​ൽ​ഹി ​െല​ഫ്. ഗ​വ​ർ​ണ​ർ​ക്ക്. പ​രി​മി​ത​മാ​യ അ​ർ​ഥ​ത്തി​ൽ അ​ദ്ദേ​ഹം ഭ​ര​ണ​ത്തി​​െൻറ ചു​മ​ത​ല​ക്കാ​ര​നാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 239എ​എ വ​കു​പ്പു​പ്ര​കാ​രം ഡ​ൽ​ഹി ഭ​ര​ണ​കൂ​ട​ത്തി​ന്​ ജ​ന​പ്രാ​തി​നി​ധ്യ സ്വ​ഭാ​വം പാ​ർ​ല​മ​െൻറ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​വ​ഴി​യാ​ണ്​ നി​യ​മ​സ​ഭ​യും അ​ധി​കാ​ര​ങ്ങ​ളും ഉ​ണ്ടാ​യ​ത്. 

സം​സ്​​ഥാ​ന​ത്തി​​െൻറ​ ത​ന​താ​യ അ​ധി​കാ​രം, കേ​ന്ദ്ര​വും സം​സ്​​ഥാ​ന​വും കൂ​ട്ടാ​യി നി​ർ​വ​ഹി​ക്കേ​ണ്ട ചു​മ​ത​ല​ക​ളു​ടെ സ​മാ​വ​ർ​ത്തി പ​ട്ടി​ക, രാ​ഷ്​​ട്ര​പ​തി​യു​ടെ തീ​ർ​പ്പി​നു വി​ട​ണ​മെ​ന്ന്​ ഗ​വ​ർ​ണ​ർ തീ​രു​മാ​നി​ക്കു​ന്ന​തൊ​ഴി​കെ, മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യു​ള്ള ഗ​വ​ർ​ണ​റു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ​ക്കു​റി​ച്ച വ്യ​വ​സ്​​ഥ​ക​ൾ അ​തി​ലു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 

 

ഡല്‍ഹിയുടെ ഭരണ നിര്‍വഹണ തലവന്‍ ലഫറ്റനന്‍റ് ഗവര്‍ണറാണെന്ന ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് എ.എ.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയിൽ വാദംപൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യും ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, ഖാ​ൻ​വി​ൽ​ക​ർ എ​ന്നി​വ​രും ഇൗ ​കാ​ഴ്​​ച​പ്പാ​ടു​ക​ൾ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, വേ​റി​ട്ട വി​ധി​ന്യാ​യ​ത്തി​ലൂ​ടെ​ത​ന്നെ അ​തി​നോ​ടു യോ​ജി​ക്കു​ക​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡ്, അ​േ​ശാ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ർ  ചെ​യ്​​ത​ത്.


 

Tags:    
News Summary - AAP vs Centre: Supreme Court says Delhi cannot be given status of state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.