ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാറിന് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ‘‘ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നവരുടെ തീരുമാനങ്ങൾ ന്യായയുക്തവും അംഗീകരിക്കാൻ കഴിയുന്നതുമാകണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യ സർക്കാർ പ്രവർത്തിക്കുന്നത്. വിയോജിക്കാൻ ഗവർണർക്കുള്ള അധികാരത്തിെൻറ പേരിൽ, മന്ത്രിസഭ ആലോചിച്ചെടുത്ത തീരുമാനത്തെ തടയുന്നത് കൂട്ടുത്തരവാദിത്തത്തിന് നിരക്കുന്നതല്ല’’ -ഡൽഹിയിലെ അധികാരത്തർക്കം സംബന്ധിച്ച സുപ്രധാന ഉത്തരവിൽ സുപ്രീംകോടതി ഒാർമിപ്പിച്ചു.
ജനാധിപത്യ വികാരം വർധിപ്പിക്കുന്ന രീതിയിലാണ് ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ പൊതുസമൂഹമാണ് പരമപ്രധാനം. ജനതാൽപര്യമാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രതിഫലിപ്പിക്കുന്നത്. ഏതാനും പേരുടെ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നത് ഭരണഘടനാപരമായ ധാർമികതക്ക് വിരുദ്ധമാണ്.
ഫെഡറലിസവും ജനാധിപത്യവും അർഥപൂർണമായി നീങ്ങണമെന്നാണ് ഭരണഘടന പറയുന്നത്. കേന്ദ്രവും സംസ്ഥാനവും അത്തരത്തിലൊരു ഫെഡറൽ ഘടനയാണ് സ്വീകരിക്കേണ്ടത്. സൗഹാർദപരമായ സഹവർത്തിത്വവും പരസ്പരാശ്രിതത്വവും വേണം. കേന്ദ്രം എല്ലാ അധികാരവും കൈയടക്കരുത്; കേന്ദ്രത്തിെൻറ അനാവശ്യ ഇടപെടൽ ഇല്ലാതെ സ്വാതന്ത്ര്യം അനുഭവിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയണം. അതാണ് സന്തുലിതമായ ഫെഡറൽ ഘടന.
ഡൽഹിക്ക് പ്രത്യേക പദവിയാണുള്ളത്. സംസ്ഥാന ഗവർണറുടെ പദവിയല്ല ഡൽഹി െലഫ്. ഗവർണർക്ക്. പരിമിതമായ അർഥത്തിൽ അദ്ദേഹം ഭരണത്തിെൻറ ചുമതലക്കാരനാണ്. ഭരണഘടനയുടെ 239എഎ വകുപ്പുപ്രകാരം ഡൽഹി ഭരണകൂടത്തിന് ജനപ്രാതിനിധ്യ സ്വഭാവം പാർലമെൻറ് നൽകിയിട്ടുണ്ട്. അതുവഴിയാണ് നിയമസഭയും അധികാരങ്ങളും ഉണ്ടായത്.
സംസ്ഥാനത്തിെൻറ തനതായ അധികാരം, കേന്ദ്രവും സംസ്ഥാനവും കൂട്ടായി നിർവഹിക്കേണ്ട ചുമതലകളുടെ സമാവർത്തി പട്ടിക, രാഷ്ട്രപതിയുടെ തീർപ്പിനു വിടണമെന്ന് ഗവർണർ തീരുമാനിക്കുന്നതൊഴികെ, മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് അനുസൃതമായുള്ള ഗവർണറുടെ പ്രവർത്തനം എന്നിവയെക്കുറിച്ച വ്യവസ്ഥകൾ അതിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
A big victory for the people of Delhi...a big victory for democracy...
— Arvind Kejriwal (@ArvindKejriwal) July 4, 2018
ഡല്‍ഹിയുടെ ഭരണ നിര്‍വഹണ തലവന്‍ ലഫറ്റനന്റ് ഗവര്‍ണറാണെന്ന ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് എ.എ.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയിൽ വാദംപൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്, ഇന്ദിര ജയ്സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.കെ. സിക്രി, ഖാൻവിൽകർ എന്നിവരും ഇൗ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചപ്പോൾ, വേറിട്ട വിധിന്യായത്തിലൂടെതന്നെ അതിനോടു യോജിക്കുകയാണ് ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, അേശാക് ഭൂഷൺ എന്നിവർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.