ഹിമാചലിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി എ.എ.പി, സൗജന്യവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും

ഷിംല: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സൗജന്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. എല്ലാ സ്കൂളുകളും ഡൽഹി മാതൃകയിൽ മികച്ചതാക്കും.


സ്വകാര്യ സ്ഥാപനങ്ങളെ അനധികൃതമായി ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും എ.എ.പി വ്യക്തമാക്കി.താൽകാലിക അധ്യാപകരെ സ്ഥിരപ്പെടുത്തുമെന്നും കൂടാതെ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തുമെന്നും എ.എ.പി വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുമാണ് ഷിംലയിൽ പ്രഖ്യാപനങ്ങൾ നടത്തിയത്. 

Tags:    
News Summary - AAPpromisesfreequalityeducationifvotedtopower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.