ന്യൂഡൽഹി: ആരുഷി തൽവാർ വധകേസിൽ പ്രതികളെന്നാരോപിക്കപ്പെട്ട മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.െഎ നൽകിയ അപ്പീൽ ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നൂപുര തല്‍വാറിനെയും അലഹാബാദ് ഹൈകോടതി വെറുതെവിട്ടിരുന്നു. ഇവരെ വെറുതെ വിട്ട ഉത്തരവിനെ ചോദ്യം ചെയ്ത് ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേമരാജിെൻറ ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നു.
കേസില്‍ മാതാപിതാക്കളായ രാജേഷിനും നൂപരിനുമെതിരെ മതിയായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് 2017 ഒക്ടോബർ 12 ന് അലഹബാദ് ഹൈകോടതി ഇവരെ വെറുതെവിട്ടിരുന്നു.
2008 മേയ് 16-നാണ് നോയിഡയിലെ വസതിയിലെ കിടപ്പുമുറിയില്‍ ആരുഷി തല്‍വാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കായി നിന്നിരുന്ന ഹേമരാജിനെ ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. ആരുഷിയും ഹേമരാജും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന സംശയത്തില്‍ തല്‍വാര്‍ ദമ്പതിമാര്‍ രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ കണ്ടെത്തല്‍. എന്നാൽ ഇതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സി.ബി.െഎക്ക് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.