ന്യൂഡൽഹി: മൗലാന ആസാദ് ദേശീയ ഫെലോഷിപ്പും പ്രീമെട്രിക് സ്കോളർഷിപ്പും നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രത്യേക താൽപര്യംവെച്ചുള്ള രാഷ്ട്രീയ അജണ്ടയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പോരായ്മകൾ പരിഹരിച്ച് ന്യൂനപക്ഷങ്ങളോടുള്ള വിവേചനം ഇല്ലാതാക്കുന്നതിന് പകരം പദ്ധതികൾതന്നെ നിർത്തലാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ മുഹമ്മദ് സലീം കുറ്റപ്പെടുത്തി.
പ്രീമെട്രിക് സ്കോളർഷിപ് ട്യൂഷൻ ഫീസ് മാത്രമല്ല, അതിലപ്പുറമുള്ള വിദ്യാർഥികളുടെ ആവശ്യങ്ങൾക്കുവേണ്ടി കൂടിയുള്ളതാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ ക്ഷേമപദ്ധതികൾ മാത്രം ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക മനഃസ്ഥിതിയാണിത്. ഈ പരമ്പര തുടങ്ങിയത് അസമിൽനിന്നാണ്. അവിടെ മദ്റസകൾക്കുള്ള സഹായം നിർത്തലാക്കി. പിന്നീട് യു.പിയിലേക്കും ഇത് വ്യാപിപ്പിച്ചു. ഇതിനുപിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നതെന്നും മുഹമ്മദ് സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.