കേരളം, ബംഗാൾ, അസം സംസ്​ഥാനങ്ങളിൽ ഭരണത്തുടർച്ച; തമിഴ്​നാട്ടിലും പുതുച്ചേരിയിലും ഭരണമാറ്റമെന്ന്​ സർവേ

കൊ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലും അ​സ​മി​ലും നി​ല​വി​ലെ സ​ർ​ക്കാ​റു​ക​ൾ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നും ത​മി​ഴ്​​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ഭി​പ്രാ​യ സ​ർ​വേ. കേ​ര​ള​ത്തി​ൽ 85 സീ​റ്റ്​ നേ​ടി ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും ​യു.​ഡി.​എ​ഫ്​ 53 സീ​റ്റു​ക​ളേ നേ​ടൂ​വെ​ന്നും എ.​ബി.​പി ന്യൂ​സ്​-​സി വോ​ട്ട​ർ സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

ബി.​ജെ.​പി ഭ​ര​ണം പി​ടി​ക്കാ​ൻ ആ​ഞ്ഞു​ശ്ര​മി​ക്കു​ന്ന ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ (ടി.​എം.​സി) ആ​കെ​യു​ള്ള 294 സീ​റ്റു​ക​ളി​ൽ 154-162 എ​ണ്ണം വ​രെ നേ​ടു​മെ​ന്നും ബി.​ജെ.​പി 98-106 സീ​റ്റു​ക​ളു​മാ​യി ര​ണ്ടാ​മ​തെ​ത്തു​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ്​-​ഇ​ട​തു​മു​ന്ന​ണി സ​ഖ്യം 26-34 സീ​റ്റു​ക​ളും നേ​ടും. വോ​ട്ടു​വി​ഹി​ത​ത്തി​ൽ ടി.​എം.​സി​ക്ക്​ 43 ശ​ത​മാ​ന​വും ബി.​ജെ.​പി​ക്ക്​ 37.5 ശ​ത​മാ​ന​വും ല​ഭി​ക്കും. 2016ൽ ​ടി.​എം.​സി​ക്ക്​ 211, കോ​ൺ​ഗ്ര​സി​നും ഇ​ട​തി​നും കൂ​ടി 76, ബി.​ജെ.​പി​ക്ക്​ മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

234 അം​ഗ ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​യി​ൽ 162 സീ​റ്റു​ക​ളു​മാ​യി ഡി.​എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള, കോ​ൺ​ഗ്ര​സും മ​റ്റു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മ​ട​ങ്ങി​യ യു.​പി.​എ സ​ഖ്യം ഭ​ര​ണം പി​ടി​ക്കു​മെ​ന്നാ​ണ്​ സ​ർ​വേ പ്ര​വ​ചി​ക്കു​ന്ന​ത്. എ.​ഐ.​എ.​ഡി.​എം.​കെ-​ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യം 64 സീ​റ്റി​ലൊ​തു​ങ്ങു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ക​ഴി​ഞ്ഞ ത​വ​ണ എ.​ഐ.​എ.​ഡി.​എം.​കെ-​ബി.​ജെ.​പി സ​ഖ്യ​ത്തി​ന്​ 136ഉം ​യു.​പി.​എ​ക്ക്​ 98ഉം ​ആ​യി​രു​ന്നു സീ​റ്റ്.

അ​സ​മി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ നാ​ലെ​ണ്ണം​ അ​ധി​കം നേ​ടി 77 സീ​റ്റു​മാ​യി ഭ​ര​ണം നി​ല​നി​ർ​ത്തും. 126 സീ​റ്റു​ള്ള നി​യ​മ​സ​ഭ​യി​ൽ യു.​പി.​എ​ക്ക്​ 40 സീ​റ്റും എ.​ഐ.​യു.​ഡി.​എ​ഫി​ന്​ ഏ​ഴു സീ​റ്റും പ്ര​വ​ചി​ക്കു​ന്നു. 2016ൽ ​യു.​പി.​എ 36, എ.​ഐ.​യു.​ഡി.​എ​ഫ്​ 13 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

140 അം​ഗ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ 91 സീ​റ്റു​ക​ളാ​ണ്​ ഇ​ട​തു​മു​ന്ന​ണി നേ​ടി​യി​രു​ന്ന​ത്. യു.​ഡി.​എ​ഫ്​ 47ഉം ​നേ​ടി. പു​തു​ച്ചേ​രി​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്​ -ഡി.​എം.​കെ സ​ഖ്യ​ത്തി​ന്, 30 അം​ഗ സ​ഭ​യി​ൽ 14 സീ​റ്റു​ക​ൾ നേ​ടാ​നേ ക​ഴി​യൂ​വെ​ന്നും എ​ൻ.​ഡി.​എ​ക്ക്​ 16 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2016ൽ ​കോ​ൺ​ഗ്ര​സ്​ -ഡി.​എം.​കെ സ​ഖ്യ​ത്തി​ന്​ 17ഉം ​എ​ൻ.​ഡി.​എ​ക്ക്​ 12ഉം ​സീ​റ്റാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.