ന്യൂഡൽഹി: ഒളിവിൽ പോയവർക്കും പ്രഖ്യാപിത കുറ്റവാളികൾക്കും മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി. വഞ്ചനാ കേസിലെ പട്ന ഹൈകോടതി വിധി റദ്ദാക്കുന്നതിനിടെ വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
വഞ്ചനാ കേസിലെ പ്രതിക്ക് പട്ന ഹൈകോടതി ക്രിമിനൽ നടപടി ചട്ടത്തിലെ 82, 83 ചട്ടത്തിന് കീഴിലെ നടപടികൾ അവഗണിച്ചാണ് മുൻകൂർ ജാമ്യം നൽകിയതെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 82ാം ചട്ടപ്രകാരം വാറൻറ് നിലനിൽക്കുന്നുവെങ്കിൽ പ്രതി ഹാജരാകണമെന്ന് കോടതിക്ക് ഉത്തരവിടാം.
ഇതിനുശേഷം കുറ്റവാളിയുടെ സ്വത്തുക്കൾ ജപ്തിചെയ്യാമെന്ന് കോടതിക്ക് ഉത്തരവിടാനാകുമെന്ന് 83ാം ചട്ടവും പറയുന്നുണ്ട്. 82ാം ചട്ടപ്രകാരം ഒരാൾ ഒളിവിലാെണന്നോ കുറ്റവാളിയെന്നോ പ്രഖ്യാപിക്കപ്പെട്ടാൽ അയാൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.