അബൂദബി-മംഗലുരു വിമാനം വിമാനം ഇറക്കിയത്​ ബംഗലുരുവിൽ; യാത്രക്കാർ ദുരിതത്തിലായി

അബൂദബി: അബൂദബിയിൽനിന്ന്​ മംഗലുരുവിലേക്കുള്ള ജെറ്റ്​ എയർവേസ്​ വിമാനം ബംഗലുരുവിൽ ഇറക്കിയതിനാൽ യാത്രക്കാർ ദുരിതത്തിലായി. നാലര മണിക്കൂറോളം ബംഗലുരുവിൽ കാത്തിരിക്കേണ്ടി വന്നിട്ടും ഭക്ഷണവും വെള്ളവുമൊന്നും നൽകാൻ വിമാന അധികൃതർ തയാറായില്ലെന്ന്​ യാത്രക്കാർ പരാതിപ്പെട്ടു. രാവിലെ 7.30ന്​ മംഗലുരു വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന വിമാനം വൈകലും വഴിതിരിച്ചുവിടലും കാരണം ഉച്ചക്ക്​ 1.20ഒാടെയാണ്​ മംഗലാപുരത്ത്​ എത്തിയത്​.

മോശം കാലാവസ്​ഥയാണ്​ വിമാനം വൈകാനും തിരിച്ചുവിടാനും കാരണ​മെന്നാണ്​ അധികൃതരുടെ വിശദീകരണം. എന്നാൽ, അബൂദബിയിൽനിന്ന്​ മംഗലാപുരത്തേക്കുള്ള മറ്റു വിമാനങ്ങൾ തടസ്സങ്ങളില്ലാതെ സർവീസ്​ നടത്തിയതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Abudabi-Bengaluru Flight late-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.