ബംഗളൂരു: മംഗളൂരു മുണ്ട ബീച്ചിൽ ഒഴുക്കിൽ പെട്ട എട്ടംഗസംഘത്തിലെ ഒരാൾ മരിച്ചു. ആറുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ചയാണ് സംഭവം. ഹാലങ്ങാടി തേക്കൂർ സ്വദേശി സുന്ദർ (45) ആണ് മരിച്ചത്. ഇയാളുടെ ബന്ധു ദാമോദർ (55) എന്നയാളെയാണ് കാണാതായത്.
നാല് പുരുഷന്മാരും നാല് സ്ത്രീകളുമടങ്ങുന്ന സംഘമാണ് ഞായറാഴ്ച ബീച്ചിലെത്തിയത്. ബേബി ഷവർ പരിപാടിക്കായി എത്തിയ സംഘം വൈകുന്നേരത്തോടെ കടലിലിറങ്ങുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സംഘം കടലിലിറങ്ങുകയായിരുന്നത്രെ. കടലിൽ കളിക്കവെ എല്ലാവരും ഒഴുക്കിൽപെട്ടു. സംഭവം കണ്ട നാട്ടുകാർ കുതിച്ചെത്തി ആറുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത ചിലരും ആശുപത്രിയിലാണ്. സൂറത്ത്കൽ പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.