ബംഗളൂരു: വീട്ടിൽനിന്നു പ്രഭാതഭക്ഷണം കഴിക്കാതെയാണ് സംസ്ഥാനത്തെ 2.1 ലക്ഷം വിദ്യാർഥികളും സ്കൂളുകളിലെത്തുന്നതെന്ന് പഠനം.
സർക്കാർ സ്കൂളുകളിലെ ആകെ വിദ്യാർഥികളിലെ 6.4 ശതമാനം വിദ്യാർഥികളാണ് വിശന്ന വയറുമായി പഠിക്കാനെത്തുന്നത്. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കർണാടക ഇവാല്വേഷൻ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം അർഹരായവർക്ക് പ്രഭാതഭക്ഷണംകൂടി നൽകിക്കൊണ്ട് വ്യാപിപ്പിക്കണമെന്നാണ് പഠനത്തിലൂടെ വെളിവാകുന്നത്. രാവിലത്തെ ഭക്ഷണം കഴിക്കാതെ എത്തുന്ന വിദ്യാർഥികൾ സ്കൂളിൽനിന്നും ഉച്ചഭക്ഷണംകൊണ്ടാണ് വിശപ്പടക്കുന്നത്.
ഇതിനുശേഷം മണിക്കൂറുകൾ കഴിഞ്ഞ് വീട്ടിൽനിന്നുള്ള രാത്രിഭക്ഷണമാണ് ഇവർക്ക് ലഭിക്കുക. നിർധന കുടുംബത്തിൽനിന്നുള്ളവർക്ക് പലപ്പോഴും രാത്രി ഭക്ഷണവും അന്യമാകും. ഒന്നുമുതല്‍ പത്താംതരം വരെ പഠിക്കുന്ന വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്.
49 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുമ്പോള്‍ ലഘുഭക്ഷണം കിട്ടുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ വീടുകളിലാണ് ഇത്തരം സാഹചര്യം കൂടുതലുള്ളത്. വിശപ്പകറ്റാന്‍ കുട്ടികള്‍ രാത്രിവരെ കാത്തിരിക്കണം. നഗരമേഖലകളില്‍ ഇക്കാര്യത്തില്‍ താരതമ്യേന ഭേദപ്പെട്ട സാഹചര്യമാണുള്ളത്.
േപാഷകാഹാരങ്ങൾപോലും ലഭിക്കാത്തത് കുട്ടികളുടെ വളർച്ചെയ ബാധിക്കുമെന്നും വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണംകൂടി ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണം ഏര്‍പ്പെടുത്തുന്ന് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധരും നേരത്തേ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വന്‍തുക മാറ്റിവെക്കേണ്ടിവരുമെന്നതിനാല് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
കോവിഡ് ലോക്ഡൗണിൽ സ്കൂളുകൾ അടച്ചിട്ടപ്പോൾ നിർധന കുടുംബത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണംപോലും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
ഗ്രാമീണ മേഖലയിലെ കുട്ടികൾ പലതരം ജോലിക്കുപോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചുനല്‍കാന്‍ സംവിധാനമൊരുക്കിയിരുന്നെങ്കിലും ഇതും കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. രാവിലെ മുതൽ ഉച്ചവരെ വിശന്ന വയറുമായി കുട്ടികൾ ക്ലാസുകളിലിരിക്കുന്നത് അവരുടെ പഠനത്തെയും ബാധിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.