ന്യൂഡൽഹി: ഒരു വർഷം 11 ജാമ്യഹരജി സമർപ്പിച്ചയാൾക്ക് പിഴ ശിക്ഷ വിധിച്ച് ഡൽഹി കോടതി. അത്തരം 'നിസാരമായ' ഹർജികൾ കെട്ടിക്കിടക്കുന്നത് കാരണം കോടതികളുടെ വിലയേറിയ സമയം പാഴാകുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
സാഹചര്യങ്ങളിൽ ഒരു മാറ്റവുമില്ലാതെയാണ് പതിനൊന്നാം തവണയും ജാമ്യാപേക്ഷ സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് വഞ്ചന, ഗൂഢാലോചന കേസ് പ്രതിക്ക് അഡീഷനൽ സെഷൻസ് ജഡ്ജി രവീന്ദർ ബേദി 25,000 രൂപ പിഴ ചുമത്തിയത്.
പ്രതിയുടെ പത്താമത്തെ ജാമ്യാപേക്ഷ 2021 നവംബർ 29ന് തള്ളിയിരുന്നു. ഇടക്കാല ജാമ്യം തേടിയുള്ള ആറാമത്തെ ഹർജി തള്ളിക്കളഞ്ഞതായി ബേദി പറഞ്ഞു. പ്രതി 2020 നവംബർ 27 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.