ടീസ്റ്റ സെറ്റൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടീസ്റ്റ സെറ്റൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഗുജറാത്ത് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ടീസ്റ്റക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതി നടപടി.

2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് തെളിവുകൾ വ്യാജമായി നിർമിച്ചുവെന്ന കേസാണ് ടീസ്റ്റക്കെതിരെ ചുമത്തിയത്. ഗുജറാത്ത് ഹൈകോടതി വിധിയേയും സുപ്രീംകോടതി വിമർശിച്ചു. ഗുജറാത്ത് ഹൈകോടതി വിധി വികൃതമാണെന്നായിരുന്നു കോടതി പരാമർശം.കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ടീസ്റ്റയോട് കോടതി നിർദേശിച്ചു. കേസിലെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനിയും ടീസ്റ്റയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി.ആർ ഗവായ്, എ.എസ് ഭോപ്പണ്ണ, ദിപാൻകർ ദത്ത എന്നിവരുൾപ്പെടുന്ന മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ് ടീസ്റ്റയുടെ ജാമ്യഹരജി പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനും മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനുമൊപ്പം ടീസ്റ്റയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗോധ്ര കലാപത്തിന് ശേഷം തെളിവുകൾ വ്യാജമായി നിർമിച്ചുവെന്ന കേസിലായിരുന്നു കസ്റ്റഡി.

Tags:    
News Summary - Activist Teesta Setalvad Gets Bail, Supreme Court Cancels High Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.