ൈഹദരാബാദ്: ഇടതുപക്ഷ-മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് വ്യക്തമായ െതളിവുകളുടെ അടിസ്ഥാനത്തിലെന്ന മഹാരാഷ്ട്ര പൊലീസിെൻറ അവകാശവാദം കള്ളമാണെന്ന് അറസ്റ്റിലായ കവി വരവര റാവുവിെൻറ അനന്തരവൻ. കെട്ടിച്ചമച്ച കഥകളാണ് പൊലീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞതെന്നും അവയെല്ലാം കഴിഞ്ഞ ജൂണിൽ പൊലീസ്തന്നെ പറഞ്ഞ കാര്യങ്ങളാണെന്നും അനന്തരവൻ വേണുഗോപാൽ ഹൈദരാബാദിൽ പറഞ്ഞു.
കൂടാതെ, പൊലീസ് നടത്തിയ വാർത്തസമ്മേളനം നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ‘‘സെപ്റ്റംബർ ആറിന് അറസ്റ്റ് സംബന്ധിച്ച തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കെ, പടച്ചെടുത്ത കാര്യങ്ങളുമായി തിരക്കിട്ട് വാർത്തസമ്മേളനം നടത്തി അറസ്റ്റിലായവരെ അപകീർത്തിപ്പെടുത്തുകയാണ് പൊലീസ്. ഇത് കോടതിയലക്ഷ്യമാണ്. ഇൗ പൊലീസ് ഒാഫിസർക്ക് വാർത്തസമ്മേളനം നടത്താൻ അധികാരമില്ല. കോടതിക്കാണ്, മാധ്യമങ്ങൾക്കല്ല െതളിവു നൽകേണ്ടത്. തെളിവിെൻറ ന്യായാന്യായമല്ല ഞാൻ പറയുന്നത്, ഇത് തെളിവുപോലുമല്ല. മഹാരാഷ്ട്ര പൊലീസ് നടത്തിയത് രാഷ്ട്രീയ പ്രേരിത അറസ്റ്റാണെന്ന് കോൺഗ്രസും എൻ.സി.പിയും ശിവസേന തന്നെയും പ്രസ്താവന ഇറക്കിയിരിക്കുകയാണ്.’’ -വേണുഗോപാൽ തുടർന്നു.
മാവോവാദി ബന്ധം ആരോപിച്ച് ആഗസ്റ്റ് 20നാണ് വരവര റാവു അടക്കം അഞ്ച് ഇടതുപക്ഷ-മനുഷ്യാവകാശ പ്രവർത്തകരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
അസി. കമീഷണർക്ക് എതിരെ ഹരജി
മുംബൈ: ഭീമ-കൊറേഗാവ് കേസ് അന്വേഷണത്തിന് േനതൃത്വംനൽകുന്ന പുണെ പൊലീസിലെ അസി. കമീഷണർ ഡോ. ശിവജി പവാറിനെതിരെ ബോംെബ ഹൈകോടതിയിൽ ഹരജി. കേസ് സത്യസന്ധമായല്ല അന്വേഷിക്കുന്നതെന്നും മാവോവാദി ബന്ധമെന്ന നിലവിലെ കണ്ടെത്തലുകൾ രാഷ്ട്രീയ പ്രേരണയെ തുടർന്നാണെന്നും ഹരജിക്കാരനായ ഭീമ-കൊറേഗാവ് സംഘർഷത്തിലെ ഇര സതീഷ് ഗെയ്ക്വാദ് ആരോപിച്ചു.
അസി. കമീഷണർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട ഹരജിക്കാരൻ യു.എ.പി.എ ചുമത്തിയ കേസ് എൻ.െഎ.എക്ക് കൈമാറാൻ ഉത്തരവിടണമെന്നും അഭ്യർഥിച്ചു. മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്താനുള്ള അനുമതി നിഷേധിച്ച പുണെ കോടതി വിധി ലംഘിച്ചാണ് ഏപ്രിലിൽ റോണ വിൽസൺ, പ്രഫ. സോമ സെൻ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയവരുടെ വീട്ടിൽ പുണെ പൊലീസ് റെയ്ഡ് നടത്തിയതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹരജി സെപ്റ്റംബർ 11ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.