ന്യൂഡൽഹി: പ്രമുഖ സിനിമ നടനും ബിഹാറിൽ നിന്നുള്ള ലോക്സഭാംഗവുമായ ശത്രുഘൻ സിൻഹ ബ ി.ജെ.പി വിട്ട് കോൺഗ്രസിൽ. ബി.ജെ.പി നിഷേധിച്ച പട്ന സാഹിബ് സീറ്റിൽ ശത്രുഘനെ സ്ഥാനാ ർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. 10 വർഷമായി ഇൗ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാന ം ചെയ്യുന്നത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.
ബിഹാറിൽ ബി.ജെ.പിക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ സിറ്റിങ് എം.പിയാണ് ശത്രുഘൻ. നേരത്തേ ക്രിക്കറ്റ് താരം കീർത്തി ആസാദ് കോൺഗ്രസിൽ ചേർന്നിരുന്നു. ബി.ജെ.പിയുടെ സ്ഥാപക ദിനമാണ് കോൺഗ്രസ് പ്രവേശനത്തിനുള്ള ദിനമായി ശത്രുഘൻ സിൻഹ തെരഞ്ഞെടുത്തത്. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി ആസ്ഥാനത്ത് ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടംഗ പട്ടാളവും വൺമാൻ ഷോയുമായി ബി.ജെ.പി മാറിയെന്ന് ‘ശത്രുപാളയം’ വിട്ട ശത്രുഘൻ മോദി -അമിത് ഷാമാർക്കെതിരെ തുറന്നടിച്ചു. ബി.ജെ.പി അഞ്ചു വർഷം മുമ്പ് അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ശത്രുഘന്‍ കിട്ടിയില്ല. എൽ.കെ. അദ്വാനിയുടെ അടുപ്പക്കാരനെന്ന പേരിൽ മാറ്റിനിർത്തപ്പെട്ട അദ്ദേഹം നിലവിലെ ബി.ജെ.പി നേതൃത്വത്തിെൻറ നിത്യ വിമർശകനായിരുന്നു. രണ്ടംഗ പട്ടാളമായി മാറിയ ബി.ജെ.പിയിൽ എല്ലാം നടക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫിസിൽ നിന്നാണെന്ന് സിൻഹ കുറ്റപ്പെടുത്തി.
മന്ത്രിമാർക്കു േപാലും സ്വാതന്ത്ര്യത്തോടെ പണിയെടുക്കാൻ വയ്യ. ജനാധിപത്യം എങ്ങനെ ഏകാധിപത്യമായി മാറുന്നുവെന്നാണ് നാം കണ്ടത്. ഒരിക്കൽ പോലും യോഗം ചേരാത്ത മാർഗദർശക മണ്ഡലിലേക്കാണ് അദ്വാനിയെ അയച്ചത്. യശ്വന്ത് സിൻഹയോടും ജസ്വന്ത് സിങ്ങിനോടുമൊക്കെ അതുതന്നെ ചെയ്തു. വിമർശകനായതിെൻറ പേരിലാണ് കാബിനറ്റ് മന്ത്രിസ്ഥാനം തനിക്ക് നിഷേധിച്ചത്. ലോകം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് അസാധുവാക്കലെന്നും സിൻഹ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.