ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അർമാൻ കോലി അറസ്റ്റിൽ. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ആണ് നടനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ അർമാൻെറ വീട്ടിൽ എൻ.സി.ബി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എൻ.സി.ബി അറിയിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംവിധായകൻ രാജ്കുമാർ കോലിയുടെ മകനാണ് അർമാൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അർമാൻ, ഹിന്ദി ബിഗ് ബോസ് സീസണ്‍ 7ല്‍ മത്സരാര്‍ഥിയായിരുന്നു.

പ്രധാന മയക്കുമരുന്ന് ഇടപാട് കണ്ണിയായ അജയ് രാജു സിങ്ങിനെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് അന്വേഷണം അർമാനിലെത്തിയത്.

Tags:    
News Summary - Actor Armaan Kohli Arrested In Drugs Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.