കൊൽക്കത്ത പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി

കൊൽക്കത്ത: കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച നടി മിമി ചക്രബർത്തിക്കെതിരെ ഭീഷണി. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ നടിക്ക് ലഭിച്ചു. മിമി ച​ക്രബർത്തി തന്നെയാണ് ഭീഷണി സന്ദേശലഭിച്ച വിവരം അറിയിച്ചത്.

സ്ത്രീകളുടെ നീതിക്കായാണ് ഞങ്ങൾ പൊരുതുന്നത്. എന്നാൽ, ആൾക്കൂട്ടത്തിൽ മുഖംമൂടി ധരിച്ച ചില പുരുഷൻമാർ ഞങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയാണ്. എവിടെ നിന്നും ലഭിച്ച വിദ്യാഭ്യാസം മൂലമാണ് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നതെന്നും മിമി ചക്രബർത്തി പറഞ്ഞു.

മിമി ചക്രബർത്തി കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങളിലുണ്ടായിരുന്നു. മിമിക്കൊപ്പം താരങ്ങളായ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർക്കാർ എന്നിവരും പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു.

2019 മുതൽ 2024 വരെയുള്ള കാലയളവിൽ ജാദവ്പൂർ ലോക്സഭ മണ്ഡലത്തിലെ എം.പിയായിരുന്നു മിമി.

Tags:    
News Summary - Actor Mimi Chakraborty receives rape threat after sharing post on Kolkata case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.