ന്യൂഡൽഹി: ബോളിവുഡ് നടനും ഗരുദാസ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഹിമാചൽ പ്രദേശ് ആരോഗ്യ മന്ത്രാലയം സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്തെ കുളു ജില്ലയിലാണ് നടൻ താമസിച്ച് വരുന്നത്. മുംബൈയിൽ വെച്ച് തോൾ ശസ്ത്രക്രിയക്ക് വിധേയനായ 64 കാരൻ മണാലിക്ക് സമീപമുള്ള ഫാംഹൗസിൽ വിശ്രമത്തിലായിരുന്നു.
സണ്ണിയും സുഹൃത്തുക്കളും തിരികെ മുംബൈയിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് പരിശോധന ഫലം പുറത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.