ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടൻ വിജയ്യെ ചെന്നൈയിലെ വീട്ട ിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ 18ാം മണിക്കൂറിലും ചോദ്യം ചെയ്യൽ തുടരുകയാണ്. രാത്രിമുഴ ുവൻ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ബുധനാഴ്ച നെയ്വേലിയിലെ ‘മാസ്റ്റർ’ സിനിമയുടെ ലൊക്കേഷനിൽനിന്നാണ് വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ചെന്നൈയിലെ ശാലിഗ്രാമിലെ നടെൻറ വീട്ടിലും റെയ്ഡ് നടത്തി.
വിജയ് നായകനായ ‘ബിഗിൽ’ നിർമിച്ച എ.ജി.എസ് എൻറർടെയ്ൻെമൻറുമായി ബന്ധപ്പെട്ട ഇരുപതിലധികം കേന്ദ്രങ്ങളിലും മധുര ആസ്ഥാനമായ ഗോപുരം ഫിലിംസ് ഉടമ അൻപിെൻറ വസതിയിലും റെയ്ഡ് നടന്നു. ഇവിടങ്ങളിൽനിന്ന് നിരവധി രേഖ പിടിച്ചെടുത്തു. ഇതേത്തുടർന്നാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്.
എ.ജി.എസ് കമ്പനിയുടെ ഓഫിസുകളിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയിൽ 24 കോടി രൂപയും രേഖകളും പിടിച്ചെടുത്തെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
അസി.കമീഷണർ കൃഷ്ണകാന്തിെൻറ നേതൃത്വത്തിൽ ആറംഗ സംഘമാണ് വിജയ്യെ കസ്റ്റഡിയിലെടുക്കാൻ ഷൂട്ടിങ് നടന്നിരുന്ന നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ പ്ലാൻറിലെത്തിയത്.
ഷൂട്ടിങ് പൂർത്തിയാക്കി ഹാജരാവാമെന്ന് നടൻ അറിയിെച്ചങ്കിലും അധികൃതർ സമ്മതിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥസംഘം വന്ന ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവം ഷൂട്ടിങ് സെറ്റിൽ പരിഭ്രാന്തി പരത്തി. തുടർന്ന് ചിത്രീകരണം റദ്ദാക്കി.
കുറെക്കാലമായി വിജയ്, അദ്ദേഹത്തിെൻറ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ എന്നിവർ കേന്ദ്ര- സംസ്ഥാന സർക്കാർ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇൗയിടെ റിലീസായ വിജയ് സിനിമകളിൽ ഭരണകൂട നയങ്ങളെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.