ചെന്നൈ: തമിഴ്നടൻ വിജയ്യുടെ വസതിയിൽ വീണ്ടും ആദായനികുതി വകുപ്പിെൻറ പരിശോധന. ചെന്നൈ പനയൂരിലെ വീട്ടിലും ഒാഫിസിലുമാണ് എട്ടംഗ ഉദ്യോഗസ്ഥസംഘം റെയ്ഡ് നടത്തിയ ത്. ഫെബ്രുവരി അഞ്ചിന് വിജയ്യുടെ വീട്ടിലും അനുബന്ധ സ്ഥാപനങ്ങളിലും നടന്ന െഎ.ടി റെയ്ഡിെൻറ തുടർച്ചയായാണ് ഇതെന്നും കരുതപ്പെടുന്നു.
‘ബിഗിൽ’ സിനിമയിലെ വേതനം, ഭൂസ്വത്തുക്കൾ, നിക്ഷേപം തുടങ്ങിയവയുമായി ബന്ധെപ്പട്ട് വിജയ്യെയും കുടുംബാംഗങ്ങളെയും െഎ.ടി അധികൃതർ ചോദ്യംചെയ്തിരുന്നു.
ബിഗിൽ സിനിമയുടെ ഫിനാൻഷ്യർ മധുര സ്വദേശി അൻപു ചെഴിയൻ, നിർമാണ കമ്പനിയായ എ.ജി.എസ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന അരങ്ങേറി. അൻപു ചെഴിയെൻറ വീട്ടിൽനിന്ന് 77 കോടി രൂപയും ഒന്നര കിലോ സ്വർണവും കണ്ടെടുത്തു.
വിജയ്യുടെ പുതിയ സിനിമയായ ‘മാസ്റ്റർ’ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ലളിത്കുമാറിെൻറ സൈദാപേട്ട ശ്രീനഗർ കോളനി വീട്ടിൽ കഴിഞ്ഞദിവസം റെയ്ഡ് ഉണ്ടായിരുന്നു. ഇവിടെനിന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വിജയ്യുടെ വീട്ടിലെ രണ്ടാംഘട്ട പരിശോധനയെന്നും പറയപ്പെടുന്നു. എന്നാൽ, വ്യാഴാഴ്ച നടന്നത് പരിശോധനയല്ലെന്നും നേരത്തേ മുദ്രവെച്ച് പൂട്ടിയ മുറികളും ലോക്കറുകളും അലമാരകളും തുറന്നുകൊടുക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.