ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യുടെ പുതിയ നീക്കത്തിൽ അണ്ണാ ഡി.എം.കെ-ബി.ജെ.പി കേന്ദ്ര ങ്ങൾ ആശങ്കയിൽ. ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാെടടുക്കാൻ വിജയ് ആരാ ധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഭരണകക്ഷി യെ ആശങ്കയിലാക്കിയത്.
രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ്യെ ‘ഇളയ ദളപതി’യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 10 വർഷം മുമ്പ് തുടങ്ങിയ ‘വിജയ് മക്കൾ ഇയക്കം’ എന്ന ഫാൻസ് അസോസിയേഷൻ ഇപ്പോഴും സജീവമാണ്. സംഘടന രൂപവത്കരണത്തിനുശേഷം വിജയ് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഇതിനെ രാഷ്ട്രീയകക്ഷിയായി മാറ്റുമെന്ന് വിജയ് ആരാധകർക്ക് ഉറപ്പുനൽകിയിരുന്നു.
പ്രമുഖ സംവിധായകനും നിർമാതാവുമായ ചന്ദ്രശേഖറിെൻറ മകനാണ് വിജയ്. ഇൗയിടെ റിലീസ് ചെയ്യപ്പെട്ട വിജയ്യുടെ മെർസൽ, സർക്കാർ എന്നീ സിനിമകൾ രാഷ്ട്രീയരംഗത്തടക്കം ചർച്ചകൾക്കു വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുണ്ടെന്നതിെൻറ പേരിൽ ആക്രമിക്കെപ്പട്ട ചിത്രമാണ് മെർസൽ. ഇതിനുശേഷമിറങ്ങിയ ‘സർക്കാറാ’വെട്ട തമിഴ്നാട് സർക്കാറിനെ വിമർശിക്കുന്നതും.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ അപഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ തിയറ്ററുകൾ ആക്രമിച്ച സംഭവവുമുണ്ടായി. തുടർന്ന് വിവാദ രംഗങ്ങൾ തമിഴ്നാട്ടിൽ ഒഴിവാക്കേണ്ടിവന്നു. സിനിമകളുടെ റിലീസ് വേളകളിൽ വിജയ് ആരാധകരും അണ്ണാ ഡി.എം.കെ, ബി.ജെ.പി പ്രവർത്തകരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഇൗ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വന്നതോടെ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യ സന്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.