നടൻ വിജയ് ബി.ജെ.പിയുടെ 'സി' ടീമെന്ന് ഡി.എം.കെ; ഗംഭീര തുടക്കമെന്ന് ബി.ജെ.പി സഖ്യകക്ഷികൾ

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിൽ നടൻ വിജയ് നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി ഡി.എം.കെ. വിജയിയുടെ പാർട്ടി ബി.ജെ.പിയുടെ 'സി' ടീമാണെന്നായിരുന്നു ഡി.എം.കെ മന്ത്രി സി.രഘുപതിയുടെ പ്രതികരണം.

നമ്മൾ പല രാഷ്ട്രീയ പാർട്ടികളെയും എ ടീമെന്നും ബി ടീമെന്ന് പറയാറുണ്ട്. എന്നാൽ, തമിഴ്നാട് വെട്രി കഴകം ഭാരതീയ ജനതാ പാർട്ടിയുടെ സി ടീമാണ്. മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മോഡൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് എടുത്തുകളയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് നയം പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരു കൂട്ടം ആളുകൾ എന്തൊക്കെയോ പറഞ്ഞതാണെന്ന് ഡി.എം.കെ നേതാവ് ഇളങ്കോവനും പ്രതികരിച്ചു. ഇതിനേക്കാൾ ആളുകൾ പങ്കെടുത്ത നിരവധി സമ്മേളനങ്ങൾ ഡി,എം,കെ നടത്തിയിട്ടുണ്ട്. എ.ഐ.ഡി.എം.കെ വോട്ടുകൾ ഭിന്നിപ്പിക്കാനേ വിജയ്ക്ക് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി.എം.കെ വഞ്ചിക്കുകയാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞത്. തമിഴ്നാടിനെ കൊ‍ള്ളയടിക്കുന്ന കുടുംബമാണ് അത്. ഡി.എം.കെയുടേത് ജനവിരുദ്ധ സർക്കാറാണ്. ബി.ജെ.പി ആശയപരമായി എതിരാളിയും ഡി.എം.കെ രാഷ്ട്രീയ എതിരാളിയെന്നും വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്ന പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചു. 

അതേസമയം, തമിഴ്നാട്ടിലെ ബി.ജെ.പി സഖ്യകക്ഷികളായ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയിയുടേത് ഗംഭീര തുടക്കമാണെന്ന് പ്രകീർത്തിച്ചു. കടകക്ഷികൾക്ക് അധികാരത്തിൽ പങ്കുനൽകുമെന്ന വാഗ്ദാനമാണ് ഇവരെ ആകർഷിച്ചത്.  


Tags:    
News Summary - Actor Vijay's Tamilaga Vettri Kazhagam is BJP's C team: DMK minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.