മുംബൈ: സിനിമാ –സീരിയൽ താരം കൃതിക ചൗധരിയെ അന്തേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്നാഥ് സൊസൈറ്റി അപ്പാർട്ട്മെൻറിലാണ് കൃതിക താമസിച്ചിരുന്നത്. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ പൊലീസ് എത്തി ഫളാറ്റ് തുറന്നപ്പോഴാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. നാലു ദിവസമായി ഫളാറ്റ് അടച്ച നിലയിലായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹമരണത്തിന് കേസെടുത്തതായും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ഹരിദ്വാർ സ്വദേശിയാണ് കൃതിക ചൗധരി. കങ്കണ റൗണത്ത് നായികയായ രേജ്ജായിലാണ് അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.