പാത്തൂർ (മഹാരാഷ്ട്ര): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് നടി റിയ സെൻ. മഹാരാഷ്ട്രയിലെ പാത്തൂരിൽ നിന്ന് രാവിലെ പര്യടനം ആരംഭിച്ചപ്പോഴാണ് റിയ സെൻ പദയാത്രയുടെ ഭാഗമായത്.
ബോളിവുഡ് താരം പദയാത്രയിൽ പങ്കെടുത്ത വിവരം കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. ''നടി റിയ സെൻ അണിനിരന്നു. ഇപ്പോൾ തെരുവുകൾ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു'' -എന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്.
നേരത്തെ, ബോളിവുഡ് നടി പൂജാ ഭട്ട് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയിൽ പര്യടനം നടത്തവെയാണ് പൂജാ ഭട്ട് പദയാത്രയുടെ ഭാഗമായത്.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാംരംഭിച്ച ഭാരത് ജോഡോ യാത്ര നിലവിൽ 70 ദിവസം പൂർത്തിയാക്കി പര്യടനം തുടരുകയാണ്. 70 ദിവസം കൊണ്ട് ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും യാത്ര പിന്നിട്ടു.
നിലവിൽ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുൽ ഗാന്ധിയും ജോഡോ യാത്രയും പര്യടനം നടത്തുന്നത്. പദയാത്ര കശ്മീരിലെത്താൻ 1633 കിലോമീറ്റർ കൂടി ബാക്കിയുണ്ട്. ആകെ 150 ദിവസം കൊണ്ട് 3570 കിലോമീറ്റർ പിന്നിട്ട് കശ്മീരിൽ പദയാത്ര സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.