നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

ചെന്നൈ: തെന്നിന്ത്യൻ നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്‌നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് താരം അറിയിച്ചു. പാർട്ടിയിലെ മനുഷ്യാവകാശ വിഭാഗം ജനറൽ സെക്രട്ടറിയായി ഇവരെ നിയമിച്ചിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഷക്കീല ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇപ്പോൾ സിനിമ തിരിക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

സംസ്ഥാനത്ത് കോൺഗ്രസിനായി നടി പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. തമിഴ്‌നാട്ടിൽ 25 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.

Tags:    
News Summary - actress shakeela joins congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.