അദാനി ഗ്രൂപ്പിന്‍റെ ചൈന സഹകരണം; വിമർശനവുമായി ജയ്റാം രമേശ്

ന്യൂഡൽഹി: അദാനി ഗ്രൂപ് അവരുടെ സൗരോർജ നിർമാണ പദ്ധതിയുമായി സഹകരിക്കാൻ എട്ട് ചൈനീസ് കമ്പനികളെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ചൈനീസ് ആശ്രിതത്വം ഇല്ലാതാക്കാനുള്ള പദ്ധതികൾ രാജ്യം ആവിഷ്‍കരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പറഞ്ഞു.

നികുതി ദായകരുടെ പണം ചൈനീസ് കമ്പനികൾ കൊണ്ടുപോകുന്ന സാഹചര്യമുണ്ടാകരുത്. 2020ൽ ഗാൽവൻ സംഘർഷമുണ്ടായതിനു പിന്നാലെ ആരും നമ്മുടെ അതിർത്തിയിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് പറഞ്ഞ മോദി പിന്നീട് തന്റെ സുഹൃത്തിനു വേണ്ടി വേണ്ടപോലെ ചൈനയിൽ നിന്നുള്ള തൊഴിലാളികൾക്കായി വിസ അനുവദിക്കുന്നതാണ് കണ്ടത്.

ചൈനയിൽ നിന്നുള്ള എൻജിനീയർമാരെ കൊണ്ടുവരാൻ അദാനി സോളാർ കേന്ദ്രത്തിന്റെ അനുമതി തേടുന്നതായുള്ള പത്ര റിപ്പോർട്ട് ചേർത്ത് ജയ്റാം ‘എക്സി’ൽ കുറിച്ചു.

Tags:    
News Summary - Adani Group's China Partnership; Jairam Ramesh with criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.