ഭോപാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് 28 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വ ികസിപ്പിച്ചു. ഭോപാൽ നോർത്തിൽനിന്ന് വിജയിച്ച ആരിഫ് അഖീലാണ് ഏക മുസ്ലിം മന്ത്രി. 1 5 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് ഒരു മുസ്ലിം മന്ത്രിയാവുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പേട്ടൽ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒന്നര പതിറ്റാണ്ട് കാലത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്തുന്നത്. കേന്ദ്രനേതൃത്വവുമായി മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്. പാർട്ടിയിൽ മുഖ്യമന്ത്രിയുടെ പക്ഷക്കാരായ 11 പേർക്കും മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിെൻറ അനുയായികളായ ഒമ്പതു പേർക്കും ഇടം ലഭിച്ചു.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നിൽക്കുന്ന ഏഴുപേരും അരുൺയാദവ് പക്ഷക്കാരനായ ഒരാളും മന്ത്രിമാരായി. രണ്ടു വനിതകളും മന്ത്രിസഭയിലുണ്ട്. നിയമസഭയുടെ ആദ്യ സമ്മേളനം ജനുവരി ഏഴിനു ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.