ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ലാഡമീർ പുടിനുമായി ചർച്ച നടത്തി. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയായിരുന്നു പ്രധാന ചർച്ച വിഷയം. ഇരു രാഷ്ട്രനേതാക്കളും 45 മിനിറ്റോളം സംസാരിച്ചു.
അഫ്ഗാനിസ്താനിൽ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ഇരു നേതാക്കളും പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യു.കെ കാലാവസ്ഥ കോൺഫറൻസ്, യു.എൻ സുരക്ഷാസമിതി എന്നിവിടങ്ങളിൽ സ്വീകരിക്കേണ്ട നിലപാടും ഇരു രാഷ്ട്രതലവൻമാരും ചർച്ച ചെയ്തു. നേരത്തെ ജർമ്മൻ ചാൻസിലറുമായും പ്രധാനമന്ത്രി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.