കാബൂളിൽ നിന്ന്​ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വ്യോമസേന വിമാനം ഗുജറാത്തിലെത്തി

ന്യൂഡൽഹി: കാബൂളിൽ നിന്ന്​ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ഗുജറാത്തിലെ ജാംനഗറിലെത്തി. ഇറാൻ വ്യോമപാതയിലൂടെ പറന്നാണ്​ വിമാനം ഇന്ത്യയിൽ ലാൻഡ്​ ചെയ്​തത്​.

വ്യോമസേനയുടെ സി-17 വിമാനമാണ്​ അഫ്​ഗാനിലേക്ക്​ രക്ഷാദൗത്യത്തിനായി പറന്നത്​. അഫ്ഗാനിൽ ഏകദേശം 500 ഇന്ത്യൻ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.

അതിനിടെ, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നതിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്ഗാനിസ്താൻ സെൽ രൂപീകരിച്ചു. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും (ഫോൺ നമ്പർ: +919717785379) ഇമെയ്ൽ ഐ.ഡിയും (MEAHelpdeskIndia@gmail.com) പ്രസിദ്ധീകരിച്ചിട്ടുണ്ട്്

Tags:    
News Summary - Afghanistan crisis live updates: IAF C-17 aircraft with Indian envoy, diplomatic staff from Kabul lands in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.