ചെന്നൈ: നികുതി െവട്ടിക്കാൻ ഇതര സംസ്ഥാനങ്ങളിലുള്ളവർ ആഡംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദി നിർദേശം നൽകി. പുതുച്ചേരിയിൽ സ്ഥിരതാമസക്കാർക്കു മാത്രമേ വാഹനരജിസ്ട്രേഷനുള്ള അനുമതി നൽകുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. രജിസ്ട്രേഷനു മുമ്പ് വാഹന ഉടമകളുടെ മേൽവിലാസം കൃത്യമായി പരിശോധിക്കണം. വ്യാജ മേൽവിലാസങ്ങളിൽ രജിസ്റ്റർചെയ്ത വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും മോേട്ടാർവാഹന വകുപ്പിന് കിരൺ ബേദി നിർദേശംനൽകി.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ നികുതി ഇളവ് ലഭ്യമാക്കിയ നിരവധി വാഹനങ്ങൾ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒാടുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ജനജാഗ്രത യാത്രയിൽ ഉപയോഗിച്ച ആഡംബര കാറിെൻറ പുതുച്ചേരി രജിസ്ട്രേഷൻ നമ്പർ വിവാദമായിരുന്നു. കേരളത്തിലെ രാജ്യസഭാംഗമായ നടനും മറ്റു പ്രമുഖ നടീനടന്മാരും ഉപയോഗിക്കുന്ന വിലകൂടിയ കാറുകളും പുതുച്ചേരിയിലാണ് രജിസ്റ്റർ ചെയ്തത്.
ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ നികുതിയാണ് നഷ്ടപ്പെടുന്നത്. പ്രശസ്ത നടി അമല പോൾ 1.12 കോടി രൂപയുടെ മെഴ്സിഡസ് എസ് ക്ലാസ് കാർ ഇൗവർഷം ആഗസ്റ്റിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കേരളത്തിൽ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാഹനം അടുത്തിടെ െപാലീസ് പിടിച്ചെടുത്തു. പുതുച്ചേരിയിലെ ഇവരുടെ ബന്ധുവിെൻറ പേരിലാണ് വാഹനം രജിസ്റ്റർചെയ്തത്. മാധ്യമവാർത്തകൾ ശ്രദ്ധയിൽപെട്ട കിരൺ ബേദി, അമല പോളിനെതിരെ കേസെടുക്കാൻ പുതുച്ചേരി ട്രാൻസ്പോർട്ട് കമീഷണറോടും െപാലീസിനോടും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.