ഹൈദരാബാദ്: ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ‘രണ്ട് കുട്ടികൾ’ എന്ന മാനദണ്ഡം തെലങ്കാന ഒഴിവാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
അടുത്തിടെ, ആന്ധ്ര പ്രദേശ് നിയമസഭ രണ്ട് കുട്ടികൾ എന്ന മാനദണ്ഡം നീക്കം ചെയ്യുന്ന ബിൽ പാസാക്കിയിരുന്നു. തെലങ്കാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്കും തെലങ്കാനയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാം.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക ആവശ്യകതകളും സംസ്ഥാനത്തെ ജനന നിരക്ക് കുറയുന്നതും കണക്കിലെടുത്താണ് നിയമനിർമാണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗ്രാമീണ-നഗര തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള അസമത്വത്തെക്കുറിച്ച് പരാതി ഉന്നയിച്ചാണ് ആളുകൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടിൽ കൂടുതൽ കുട്ടികളുള്ള സ്ഥാനാർഥികൾക്ക് നഗര തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ, എന്തുകൊണ്ടാണ് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അതേ അവകാശം നിഷേധിക്കുന്നതെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു. തുടർന്ന് ഉചിതമായ തീരുമാനമെടുക്കാൻ തെലങ്കാന സർക്കാരിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.