മൂന്ന് വർഷം തടവ് വിധിച്ചതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു

ജയ്പൂർ: വിധി പ്രസ്താവത്തിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതി വളപ്പിൽ നിന്നും ഓടി രക്ഷപ്പെട്ടു. രാജസ്ഥാനിലെ അൽവാറിലെ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയായിരുന്നു സംഭവം. പോക്സോ കേസിൽ മൂന്ന് വർഷം കോടതി തടവ് വിധിച്ചതിന് പിന്നാലെ പ്രതിയായ മനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

കുറ്റം തെളിഞ്ഞതിന് പിന്നാലെ കോടതി മനീഷിന് മൂന്ന് വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. കോടതിയിൽ ജനത്തിരക്കുണ്ടായതിനാൽ പ്രതി ഇത് മുതലെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കൊപ്പം പൊലീസോ ​ഗാർഡുകളോ ഉണ്ടായിരുന്നില്ല. അഭിഭാഷകനൊപ്പമാണ് പ്രതി കോടതിയിലെത്തിയത്. അഭിഭാഷകൻ തിരക്കിലായതിനാൽ പ്രതിയെ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നതും രക്ഷപ്പെടലിന് കാരണമായെന്നാണ് റിപ്പോർട്ട്.

പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - After being sentenced to three years imprisonment, the POCSO case accused fled from the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.