ന്യൂഡൽഹി: തെലുങ്കാനയുടെ രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് കേന്ദ്രസർക്കാർ നൽകുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിലുള്ള ടി.ഡി.പി എൻ.ഡി.എ സഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയതിെൻറ പശ്ചാത്തലത്തിലാണ് അനുനയ നീക്കവുമായി ജെയ്റ്റ്ലി രംഗത്തെത്തിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ തയാറാണ്. എന്നാൽ, പ്രത്യേക പദവി സംബന്ധിച്ച, ഇപ്പോൾ തീരുമാനിക്കാനാവില്ല. പ്രത്യേക പദവിയിൽ ലഭ്യമാവുന്ന അതേ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രത്യേക പാക്കേജിലും സംസ്ഥാനത്തിനായി നൽകുകയെന്നും ജെയ്റ്റ്ലി പറഞ്ഞു. ആന്ധ്രാപ്രദേശിെൻറ വരുമാന നഷ്ടം നികത്താൻ കേന്ദ്രസർക്കാർ ഇതിനകം 4,000 കോടി നൽകിയിട്ടുണ്ട്. ഇനി നൽകാനുള്ളത് 138 കോടി രൂപ മാത്രമാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സഖ്യം വിടാനുള്ള നീക്കത്തിലാണ് ടി.ഡി.പി. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചുവെന്ന വികാരവും പാർട്ടിക്കുണ്ട്. സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കു ദേശം എം.പിമാർ പാർലമെൻറിെൻറ ഇരുസഭകളിലും പ്രതിഷേധമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.